higher-education

സി-ഡിറ്റില്‍ മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

Gayathri | Thursday, December 22, 2016 10:32 AM IST

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ & ഡെവലപ്‌മെന്റ് : ദൈര്‍ഘ്യം - ആറ് മാസം, യോഗ്യത - പ്ലസ് ടൂ. ഡിപ്ലോമ കോഴ്‌സ് ഇന്‍ ഗ്രാഫിക് ഡിസൈന്‍ ഫോര്‍ പ്രിന്റ് പബ്ലിഷിംഗ് മീഡിയ : ദൈര്‍ഘ്യം - ആറ് മാസം. യോഗ്യത പ്ലസ് ടൂ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി : ദൈര്‍ഘ്യം - മൂന്ന് മാസം, യോഗ്യത - എസ്.എസ്.എല്‍.സി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് : ദൈര്‍ഘ്യം - മൂന്ന് മാസം, യോഗ്യത - എസ്.എസ്.എല്‍.സി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി : ദൈര്‍ഘ്യം - അഞ്ച് ആഴ്ച, യോഗ്യത - എസ്.എസ്.എല്‍.സി. അവസാന തീയതി ജനുവരി ആറ്. താത്പര്യമുള്ളവര്‍ തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബിനു സമീപമുള്ള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടണം. വെബ്‌സൈറ്റ് : www.cditcourses.org ഫോണ്‍ : 0471 - 2721917, 8547720167. പി.എന്‍.എക്‌സ്.4923/16