കൊച്ചിൻ കപ്പൽ നിർമാണശാല മറൈൻ എൻജിനീയറിങ് പരിശീലന പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കൽ/ നേവൽ ആർക്കിടെക്ചർ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. മറൈൻ എൻജിനീയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സഹവാസ രീതിയിൽ നടത്തുന്ന ഒരുവർഷത്തെ ഗ്രാജ്വേറ്റ് മെക്കാനിക്കൽ എൻജിനീയേഴ്സ് കോഴ്സാണിത്.
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജൂനിയർ മറൈൻ എൻജിനീയറായി ഇന്ത്യയിലും വിദേശത്തും മർച്ചന്റ് ഷിപ്പിൽ ചേരാനാവശ്യമായ എം.ഇ.ഒ. ക്ലാസ് IV സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസിയുടെ പാർട്ട് എ ലഭിക്കും.
പരമാവധി പ്രായം 2019 ജനുവരി ഒന്നിന് 28 വയസ്സ്. അപേക്ഷാഫോറം http://www.cochinshipyard.com എന്ന വെബ് സൈറ്റിൽ.