higher-education

ബി.ഫാം (ലാറ്ററല്‍ എന്‍ട്രി) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; അലോട്ട്‌മെന്റ് ഒന്‍പതിന്

Gayathri | Friday, December 9, 2016 3:04 PM IST

സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലെ 201617 വര്‍ഷത്തെ ബി.ഫാം (ലാറ്ററല്‍ എന്‍ട്രി) കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് ഡിസംബര്‍ ഒന്‍പതിന് എല്‍.ബി.എസ് ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ രാവിലെ പത്ത് മണിക്ക് നടത്തും. എല്‍.ബി.എസ്. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലുള്ള അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ അന്നുതന്നെ നിര്‍ദ്ദിഷ്ട ഫീസ് ഒടുക്കി അതത് കോളേജുകളില്‍ ഡിസംബര്‍ 13നകം പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 - 2560360, 361, 362, 364, 365. പി.എന്‍.എക്‌സ്.4693/16