ജോയന്റ് എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ് (ജെ.ഇ.എസ്.ടി.- ജെസ്റ്റ്) ഫെബ്രുവരി 17-ന് നടത്തും. ഫിസിക്സ്, തിയററ്റിക്കല്‍ കംപ്യൂട്ടര്‍ സയന്‍സ്, ന്യൂറോ സയന്‍സ്, കംപ്യൂട്ടേഷണല്‍ ബയോളജി എന്നീ വിഷയങ്ങളില്‍, പിഎച്ച്.ഡി./ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് ജെസ്റ്റ്. മുപ്പതിൽല്‍പരം പ്രധാന ദേശീയ ഗവേഷണ സ്ഥാപനങ്ങളിലെ പ്രവേശനമാണ് ജെസ്റ്റ് വഴി നടത്തുന്നത്.
കോഴ്സിനനുസരിച്ചു ഓരോ സ്ഥാപനത്തിനും അവരുടേതായ യോഗ്യതാ വ്യവസ്ഥയുണ്ട്. പൊതുവ്യവസ്ഥകള്‍ ജെസ്റ്റ് സൈറ്റില്‍ ലഭ്യമാണ്. കോഴ്‌സിനനുസരിച്ച് വിവിധ വിഷയങ്ങളില്‍ ബി. എസ്സി, ബി.ഇ., ബി.ടെക്., എം.എസ്സി., എം.സി.എ., എം.ഇ., എം.ടെക്. തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 2019 ഓഗസ്റ്റിനകം യോഗ്യതാപരീക്ഷ പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം. പരീക്ഷയെഴുതാന്‍ പ്രായപരിധിയില്ല.
നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. പിഎച്ച്.ഡി/ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. എന്നിവയ്ക്ക് പൊതുവായ പ്രവേശന പരീക്ഷയാണ്. ഫിസിക്സിലും തിയററ്റിക്കല്‍ കംപ്യൂട്ടര്‍ സയന്‍സിലും പരീക്ഷ നട ത്തും. ഏതെങ്കിലും ഒന്നേ ഒരാള്‍ക്ക് അഭിമുഖീകരിക്കാന്‍ കഴിയൂ. ജെസ്റ്റ് സ്‌കോറിന് ഒരു വര്‍ഷത്തെ സാധുതയുണ്ട്. വിവരങ്ങൾക്കായി www.jest.org.in സന്ദർശിക്കുക.