വിദേശത്തുനിന്ന് എം.ബി.ബി.എസ്. എടുത്തവര്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയോ ഏതെങ്കിലും സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിന്റെയോ താത്കാലിക/സ്ഥിരം രജിസ്ട്രേഷന്‍ നേടാനുള്ള യോഗ്യതാപരീക്ഷ ഡിസംബര്‍ 14-ന് .ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ ആറ് രാത്രി 11.55 വരെ.
വിദേശത്തുള്ള മെഡിക്കല്‍ സ്ഥാപനത്തില്‍ നിന്ന് അടിസ്ഥാന മെഡിക്കല്‍ യോഗ്യത നേടിയവര്‍ക്കുള്ള യോഗ്യതാ പരീക്ഷയാണ് ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷന്‍ (എഫ്.എം.ജി.ഇ.) . നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് (എന്‍.ബി.ഇ.) ആണ് പരീക്ഷ നടത്തുന്നത്.
അപേക്ഷകര്‍, ഭാരതീയരോ, ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ വിഭാഗക്കാരോ ആയിരിക്കണം. അപേക്ഷാര്‍ഥി കരസ്ഥമാക്കിയ വിദേശ യോഗ്യത ആ രാജ്യത്ത് മെഡിക്കല്‍ പ്രാക്ടീഷണറാകാന്‍ വേണ്ട അംഗീകൃത മെഡിക്കല്‍ യോഗ്യതയെന്ന് ആ രാജ്യത്തെ ഇന്ത്യന്‍ എംബസി ഉറപ്പാക്കിയതാകണം. യോഗ്യത 2018 നവംബര്‍ 30-നകം നേടണം.
യോഗ്യതാപരീക്ഷ, എത്ര തവണ വേണമെങ്കിലും ഒരാള്‍ക്ക് അഭിമുഖീകരിക്കാം. ഓസ്ട്രേലിയ /കാനഡ /ന്യൂസീലന്‍ഡ്/യു.കെ./യു.എസ്. എന്നീ രാജ്യങ്ങളില്‍നിന്ന് മെഡിക്കല്‍ ബിരുദമെടുത്ത് അവിടെ നിന്നുതന്നെ പി.ജി.യും എടുത്തവരെ, വ്യവസ്ഥകള്‍ക്ക് വിധേയമായി യോഗ്യതാ പരീക്ഷയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: https://nbe.edu.in.