higher-education

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി ഹോമിയോ: സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബര്‍ 27 ന്

Gayathri | Monday, December 26, 2016 1:29 PM IST

തിരുവനന്തപുരം ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ 2016-2017 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസിയില്‍ (ഹോമിയോപ്പതി) ഒഴിവുളള ഒരു സീറ്റിലേയ്ക്ക് പ്രവേശനത്തിനുളള സ്‌പോട്ട് അലോട്ട്‌മെന്റ് എല്‍.ബി.എസ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ഡിസംബര്‍ 27 ന് നടത്തും. അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 ന് ഹാജരാകണം. അലോട്ട്‌മെന്റു ലഭിക്കുന്നവര്‍ അന്നുതന്നെ ഫീസ് അടച്ച് ഡിസംബര്‍ 28 ന് കോളേജില്‍ പ്രവേശനം നേടണം. ഫോണ്‍: 0471 2560362, 63, 64, 65. പി.എന്‍.എക്‌സ്.4967/16