സൗത്ത് ഫ്ലോറിഡ സര്‍വകലാശാലയില്‍, എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരിലുള്ള ഫെല്ലോഷിപ്പോടെ ഗവേഷണം നടത്താന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികൾക്ക് അവസരം.
സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് മേഖലയിലെ ഗവേഷണ താത്പര്യവും മികവുമുണ്ടെങ്കിൽ നിങ്ങൾക്കും നേടാം ഈ സുവർണാവസരം. ഇന്ത്യയിലെ ഒരു സര്‍വകലാശാലയില്‍നിന്ന് മാസ്റ്റേഴ്‌സ് ബിരുദമാണ് യോഗ്യത.
പിഎച്ച്.ഡി.യിേേലക്ക് നയിക്കുന്ന ഗവേഷണം അപ്ലൈഡ് ആന്ത്രപ്പോളജി, അപ്ലൈഡ് ഫിസിക്‌സ്, ബിസിനസ് പിഎച്ച്.ഡി. പ്രോഗ്രാമുകള്‍, സെല്‍ ബയോളജി-മൈക്രോ ബയോളജി ആന്‍ഡ് മോളിക്യുലര്‍ ബയോളജി, എന്‍ജിനീയറിങ്, കെമിസ്ട്രി, കമ്പ്യൂട്ടർ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ക്രിമിനോളജി, ഇന്റഗ്രേറ്റീവ് ബയോളജി, മറൈന്‍ സയന്‍സ്, സൈക്കോളജി എന്നീ മേഖലയിൽ ആയിരിക്കണം.
യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡ(യു.എസ്.എഫ്.) വേള്‍ഡ് ആയിരിക്കും തിരഞ്ഞെടുപ്പു നടത്തുക.
ഗവേഷണത്തിനു വേണ്ട ട്യൂഷന്‍ഫീസ് നാല് വർഷം വരെ നൽകേണ്ട. ഫോള്‍, സ്പ്രിങ് സെമസ്റ്ററുകളില്‍ 8000 ഡോളര്‍ വീതവും സമ്മര്‍ സെമസ്റ്ററില്‍ 6000 ഡോളറും ഉള്‍പ്പടെ 22000 ഡോളര്‍ സ്‌റ്റൈപ്പന്‍ഡ് കിട്ടും. ഗ്രാേജ്വറ്റ് ബിരുദത്തിനു കണക്കാക്കുന്ന സെമസ്റ്ററില്‍ 12 ക്രെഡിറ്റ് വീതമുള്ള ഗ്രാേജ്വറ്റ് ലവല്‍ ക്രെഡിറ്റ് സെഷനുകള്‍ക്കുള്ള ട്യൂഷന്‍ ഫീസും സര്‍വകലാശാല വഹിക്കും. വിമാനയാത്ര, താമസത്തിനുള്ള ചെലവ് എന്നിവ വിദ്യാര്‍ഥി വഹിക്കണം.
അപേക്ഷിക്കാൻ താല്പര്യം ഉള്ള പ്രോഗ്രാം കണ്ടെത്തിയ ശേഷം ഡിസംബര്‍ ഒന്നിനും ഫെബ്രുവരി 15-നും ഇടയ്ക്ക് യു.എസ്.എഫ്. ഗ്രാേജ്വറ്റ് അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി പ്രവേശനത്തിന് അപേക്ഷിക്കണം. വിവരങ്ങൾക്ക്: http://www.usf.edu/admissions/graduate.
അതിനു ശേഷം ഫെല്ലോഷിപ്പിന് അപേക്ഷിക്കാം. തുടര്‍ന്ന് മാര്‍ച്ച് ഒന്നിനകം എ.പി.ജെ. അബ്ദുല്‍കലാം ഫെല്ലോഷിപ്പിനുള്ള അപേക്ഷ നല്‍കണം. വിശദാംശങ്ങള്‍ക്ക്: www.usf.edu/world/resources/kalam fellowship.aspx സന്ദർശിക്കുക.