higher-education

കെല്‍ട്രോണില്‍ മാധ്യമ പഠനം

Gayathri | Monday, December 19, 2016 10:43 AM IST

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം (ഒരു വര്‍ഷം) കോഴ്‌സിന് തിരുവനന്തപുരം സെന്ററില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 27 വയസ്. അപേക്ഷാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം സെന്ററില്‍ ഡിസംബര്‍ 20 ന് മുമ്പ് പ്രവേശനം നേടണം. വിശദവിവരങ്ങള്‍ക്ക് www.ksjms.org. ഫോണ്‍ നം : 9544958182, 8137969292. പി.എന്‍.എക്‌സ്.4868/16