events

 കേരള ശാസ്ത്രകോൺഗ്രസ് ജനുവരി 27, 28 തീയതികളിൽ 

Newsdesk | Sunday, October 28, 2018 1:36 PM IST

 31-ാമത് കേരള ശാസ്ത്രകോൺഗ്രസ് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ ജനുവരി 27, 28 തീയതികളിൽ നടക്കും. ശാസ്ത്രസാങ്കേതിക പരിസ്ഥിതികൗൺസിലും പാലോട്  ജവാഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബോട്ടാണിക് ഗാർഡനും സംയുക്തമായാണ് ശാസ്ത്രകോൺഗ്രസ് സംഘടിപ്പിക്കുന്നത്. യുവജനങ്ങളിൽ ശാസ്ത്ര അഭിരുചി വളർത്തുകയും വിദ്യാർഥികളെ ശാസ്ത്രസാങ്കേതികമേഖലകളിലേക്ക്  ആകർഷിക്കുകയുമാണ് ശാസ്ത്രകോൺഗ്രസിന്റെ ലക്ഷ്യം.

 ‘നമ്മുടെ പരിസ്ഥിതി നമ്മുടെ ഭാവി: കേരളത്തിന്റെ പുനർനിർമാണത്തിന് ശാസ്ത്രസാങ്കേതികവിദ്യകളുടെ പങ്ക് ’എന്നതാണ് ശാസ്ത്രകോൺഗ്രസിന്റെ  മുഖ്യ വിഷയം. ബിരുദാനന്തരബിരുദ വിദ്യാർഥികൾ, ഗവേഷണ വിദ്യാർഥികൾ, ശാസ്ത്രജ്ഞർ എന്നിവർക്ക് കേരളത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും പ്രബന്ധാവതരണത്തിനും പ്രത്യേക അവസരം ലഭിക്കും. രജിസ്‌ട്രേഷനും പ്രബന്ധാവതരണത്തിനും നവംബർ 20 വരെ അപേക്ഷിക്കാം. വിവരങ്ങൾക്കായി http://www.ksc.kerala.gov സന്ദർശിക്കുക