university

അധ്യാപക നിർണ്ണയ അദാലത്ത് ആരംഭിച്ചു 

Newsdesk | Tuesday, October 16, 2018 12:31 PM IST

തൃശ്ശൂർ ഹയർ എജ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിലുള്ള തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ 26 കോളേജുകളിലെ അധ്യാപക നിർണ്ണയ അദാലത്ത് ആരംഭിച്ചു. കാലിക്കറ്റ് സർവകലാശാലയിലെ  കോളേജുകളിലെ അധ്യാപക തസ്തികകൾ നിർണയിക്കുന്നതിനുള്ള അദാലത്താണ് ആരഭിച്ചിരിക്കുന്നത്.ജോലി ഭാരത്തിന്റെ  കണക്കെടുപ്പാണ് ഇപ്പോഴത്തെ അദാലത്തിൽ നടക്കുന്നത്.  
അദാലത്ത് 24 വരെ നീണ്ടുനിൽക്കും. കോഴിക്കോട് ഡെപ്യൂട്ടിഡയറക്ടറുടെ കീഴിലുള്ള മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ കോളേജുകൾക്ക് വേണ്ടിയുള്ള അദാലത്ത് പിന്നീട് നടക്കും. 2010-ന് ശേഷം ആദ്യമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.