university

സ്‌കോളര്‍ഷിപ്പ് ഡാറ്റാ എന്‍ട്രി : സമയപരിധി നീട്ടി

Gayathri | Friday, December 2, 2016 12:35 PM IST

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 2016-17 വര്‍ഷത്തെ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള സമയപരിധി ഡിസംബര്‍ 15ലേക്ക് നീട്ടിയതായി പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന് സാങ്കേതിക തടസങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണിത്. പി.എന്‍.എക്‌സ്.4621/16