university

കേരള സർവകലാശാല ;എം.ബി.എ പ്രവേശനം, വൈവാ വോസി

Newsdesk | Tuesday, October 16, 2018 12:55 PM IST

കേരള സർവകലാശാല ;എം.ബി.എ പ്രവേശനം, വൈവാ വോസി

വിദൂരവിദ്യാഭ്യാസ വിഭാഗം എം.ബി.എ. അഡ്മിഷൻ രജിസ്‌ട്രേഷൻ ഒക്ടോബർ 19 വരെ നീട്ടി. 16 മുതൽ 19 വരെ രജിസ്റ്റർ ചെയ്തവർക്കുള്ള ജി.ഡി.യും ഇന്റർവ്യൂവും 20-ന് രാവിലെ 9.30 മുതൽ എസ്.ഡി.ഇ.യിൽ വച്ച് നടത്തും. യോഗ്യത നേടുന്നവർ അന്നുതന്നെ ഫീസടച്ച് പ്രവേശനം നേടണം.

സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിൽ നടത്തിയ എം.എസ്.ഡബ്ള്യു. സോഷ്യൽ വർക്ക് പരീക്ഷയുടെ വൈവാ വോസി ഒക്ടോബർ 16, 17 തീയതികളിൽ ശ്രീകാര്യം ലയോള കോളേജിൽവച്ച് നടത്തും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.