university

കണ്ണൂർ സർവകലാശാല : പരീക്ഷ ഫലം, പുനഃപരീക്ഷ വിവരങ്ങൾ 

Newsdesk | Tuesday, October 16, 2018 12:45 PM IST

  • ഒന്നാം സെമസ്റ്റർ എം.ബി.എ. (റെഗുലർ - 2017 അഡ്മിഷൻ/സപ്ലിമെന്ററി) ജനുവരി 2018 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയം/സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഒക്‌ടോബർ 26-വരെ സർവകലാശാലയിൽ സ്വീകരിക്കും.
  • 15-ന് നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസിന്റെ പേപ്പർ കമ്പ്യൂട്ടർ ഗ്രാഫിക്‌സ് എ പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ 29-ന് നടത്തും.
  • മൂന്നാം വർഷ ബി.എസ്‌സി.-എം.ആർ.ടി. പ്രായോഗികപരീക്ഷ, 15-ന് നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസിന്റെ പേപ്പർ കമ്പ്യൂട്ടർ ഗ്രാഫിക്‌സ് എ പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ 29-ന് നടത്തും.
  •  മൂന്നാം വർഷ ബി.എസ്‌സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (സപ്ലിമെന്ററി - മേയ് 2017) ഡിഗ്രിയുടെ പ്രായോഗിക/വൈവ വോസി പരീക്ഷ 17, 27 തീയതികളിൽ തലശ്ശേരി മലബാർ കാൻസർ സെന്ററിലെ കമ്യൂണിറ്റി കോളേജിൽ നടത്തും.