university

ഇഗ്‌നോ ബി.എഡിന്  അപേക്ഷിക്കാം 

Newsdesk | Monday, October 22, 2018 11:58 AM IST

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) 2019 ജനുവരിയില്‍ ആരംഭിക്കുന്ന ബി.എഡ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷത്തെ കോഴ്‌സില്‍ ഇംഗ്ലീഷ് -ഹിന്ദി ഭാഷയിലാണ് ക്ലാസ്സുകൾ നടക്കുന്നത്. അപേക്ഷകള്‍ ഓണ്‍ലൈനായി നൽകണം.
ഡിസംബറില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ  തിയ്യതി പിന്നീട് പ്രഖ്യാപിക്കും. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്‌സ് എജ്യുക്കേഷന്റെ (എന്‍.സി.ടി.ഇ) അംഗീകാരമുള്ളതാണ് ഇഗ്നോ നല്‍കുന്ന ബി.എഡ് കോഴ്‌സുകള്‍. ഏതെങ്കിലും അംഗീകൃത വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 55ശതമാനം മാര്‍ക്കില്‍ കുറയാത്ത എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. സംവരണവിഭാഗക്കാര്‍ക്ക് മാർക്കിൽ  അഞ്ച് ശതമാനം ഇളവുണ്ട്.നവംബർ 15 നു മുൻപ് അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: https://onlineadmission.ignou.ac.in/