students

യു.ജി.സി. നെറ്റ് ഡിസംബർ 18 മുതൽ 

Newsdesk | Thursday, October 25, 2018 11:49 AM IST

നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന യു.ജി.സി. നെറ്റ് പരീക്ഷ ഡിസംബർ 18, 19, 20, 21, 22 തീയതികളിൽ നടക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. അഡ്മിറ്റ് കാർഡിൽ പരീക്ഷാതീയതിയും സമയവും രേഖപ്പെടുത്തിയിരിക്കും. നവംബർ 19 മുതൽ എൻ.ടി.എ. വെബ്‌സൈറ്റിൽ അഡ്മിറ്റ് കാർഡ് ലഭിക്കും.

രാവിലെ 9.30 മുതൽ ഒന്നുവരെയും ഉച്ചയ്ക്ക് 2.30 മുതൽ ആറുവരെയുമാണ് സമയം. ജനറൽ പേപ്പറിൽ 50 ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഒരു മണിക്കൂർ ആണ് സമയം. സബ്ജക്ട് പേപ്പറിൽ 100 ചോദ്യങ്ങൾക്ക് രണ്ടുമണിക്കൂറും ലഭിക്കും. രണ്ടു പേപ്പറുകൾക്കിടയിൽ അരമണിക്കൂർ ഇടവേളയുണ്ടാവും.

ആദ്യ ഷിഫ്റ്റിൽ 8.30-നുശേഷവും രണ്ടാം ഷിഫ്റ്റിൽ ഒരുമണിക്ക് ശേഷമോ പരീക്ഷാ കേന്ദ്രത്തിലെത്തുന്നവരെ പരീക്ഷയെഴുതാൻ അനുവദിക്കില്ല. അപേക്ഷയിൽ നൽകിയ ഫോട്ടോ, ഒപ്പ് എന്നിവയിൽ അവ്യക്തതയുണ്ടെങ്കിൽ 30 വരെ തിരുത്താം. കൂടുതൽ വിവരങ്ങൾക്ക്  www.ntanet.nic.in.