students

ഏറോസ്പേസ് ലബോറട്ടറിയിലേക്ക് സ്റ്റൈപ്പൻട്രി ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിക്കാം

Newsdesk | Tuesday, October 9, 2018 11:11 AM IST

ഏറോസ്പേസ് ലബോറട്ടറിയിലേക്ക് സ്റ്റൈപ്പൻട്രി ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിക്കാം

ബെംഗളൂരുവിലുള്ള നാഷണൽ ഏറോസ്പേസ് ലബോറട്ടറീസ്  പട്ടികവിഭാഗക്കാരിൽ നിന്ന്‌ സ്റ്റൈപ്പൻഡോടെയുള്ള പരിശീലന പരിപാടികളിലേക്ക് (സ്റ്റൈപ്പൻട്രി ട്രെയിനിങ് പ്രോഗ്രാം-എസ്.ടി.പി.) അപേക്ഷ ക്ഷണിച്ചു.കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ കീഴിലാണ് ലബോറട്ടറി.
ഒരു വർഷമാണ് പരിശീലനം. ഏതെങ്കിലും ബ്രാഞ്ചിൽ എൻജിനീയറിങ്, ബി.കോം, ബി.ബി.എം., ബി.എസ്‌സി. (ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ് ആൻഡ് ഇലക്‌ട്രോണിക്സ്) ബിരുദമുള്ളവർക്ക് എസ്.ടി.പി. ഒന്നിന് അപേക്ഷിക്കാം. സ്റ്റൈപ്പൻഡ് പ്രതിമാസം 6000 രൂപ.

എം.എസ്.സി. (ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ സയൻസ്/ടെക്‌നോളജി, ഇലക്‌ട്രോണിക്സ്, പോളിമർ സയൻസ്, എൻവയൺമെന്റൽ സയൻസ്, മെറ്റീരിയൽ സയൻസ്) /എം.സി.എ./ബി.ഇ./ബി.ടെക്. (ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ /ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെൻടേഷൻ/മെക്കാനിക്കൽ/ഏറോ/ കെമിക്കൽ/മെറ്റലർജി)/തത്തുല്യ യോഗ്യതയുള്ളവർക്ക് പ്രതിമാസം 9000 രൂപ സ്റ്റൈപ്പൻഡുള്ള, എസ്.ടി.പി. രണ്ടിന് അപേക്ഷിക്കാം
അപേക്ഷകർ, യോഗ്യതാ പരീക്ഷ 2015-ലോ ശേഷമോ 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം.വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധിത രേഖകളും ഒക്ടോബർ 22-നകം, ‘Head, Knowledge and Technology Management Division, CSIR-National Aerospace Laboratories, P.B.No.1779, HAL Airport Road, Bangalore - 560 017’, എന്ന വിലാസത്തിൽ കിട്ടണം. വിവരങ്ങൾക്ക്: https://www.nal.res.in/en