students

സോഷ്യൽ മീഡിയ വഴി നേടാം വരുമാനം

Newsdesk | Monday, October 8, 2018 11:35 AM IST

സോഷ്യൽ മീഡിയ വഴി നേടാം വരുമാനം

നിത്യ ജീവിതത്തിന്റെ ഭാഗമായി ഭാഗമായി മാറിക്കഴിഞ്ഞു സോഷ്യൽ മീഡിയകൾ.ഒന്ന് മനസ്സ് വെച്ചാൽ ഇതിലൂടെ വരുമാനവും നേടിയെടുക്കാം.ഓൺലൈൻ ബിസിനസിന്റെ സാധ്യതകൾ ഇന്ന് വളരെ ഏറെ വർദ്ധിച്ചിട്ടുണ്ട്.ഏതു ബിസിനസ് ആയാലും ഒരു ഓൺലൈൻ ടച്ച്  കൂടെ കൊടുത്താൽ വരുമാനം കൂട്ടാം. നവമാധ്യമ രംഗത്ത് ധാരാളം തൊഴിൽ സാധ്യതകളും ഇന്ന് ലഭിക്കുന്നുണ്ട്.
ഈ രംഗത്ത് വളർച്ച ഏറെ കൈവരിച്ചിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട കോഴ്സുകൾ കേരളത്തിൽ അധികമില്ല.ഓൺലൈൻ രംഗത്തെ ജോലി സാധ്യതകൾ ഏറെ ഉള്ള ഒരു കോഴ്‌സാണ് ഡിജിറ്റൽ മാർക്കറ്റിങ് ആൻഡ് ബിഗ് ഡേറ്റാ അനലറ്റിക്സ്.
നവമാധ്യമങ്ങളിലൂടെയുള്ള വിപണന തന്ത്രങ്ങളാണ് ഡിജിറ്റൽ മാർക്കറ്റിങ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യഥാർത്ഥ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള ഇൻ ബൗണ്ട് സാങ്കേതിക വിദ്യ ഇന്ററാക്ടീവ് ഹോസ്റ്റിങ് ഓമൻഡഡ് റിയാലിറ്റി എന്നിവ ഇതിൽപെടും.
ഓൺലൈൻ പത്രവാര്‍ത്തകളുടെ വിപണനതന്ത്രങ്ങൾ, ഉൽപന്നങ്ങളുടെ ബ്രാന്‍ഡിങ് രീതികൾ, റെപ്യൂട്ടേഷൻ മാനേജ്മെന്റ്, ഓൺലൈൻ പബ്ലിക് റിലേഷൻ, പരസ്യങ്ങൾ എന്നിവയ്ക്കും പ്രത്യേക പരിശീലനം നൽകും. സെർച്ച് എൻജിൻ ഓപ്റ്റിമൈസേഷൻ, സെർച്ച് എൻജിൻ മാർക്കറ്റിങ്, സോഷ്യൽ മീഡിയ മാർക്കറ്റിങ് വെബ് ഓഡിറ്റിങ് എന്നിവയിലും പരിശീലനമുണ്ട്. കോഴ്സിന്റെ രണ്ടാം ഭാഗമായ ബിഗ് ഡേറ്റാ അനലറ്റിക്സിൽ പ്രചാരണം വർധിപ്പിക്കുവാനുള്ള പഴ്സനെൽ റിസർച്, ട്രെൻഡ് അനാലിസിസ്, ബിസിനസ്, ഇ–കൊമേഴ്സ്, വെബ് ഓഡിറ്റിങ് എന്നിവ പഠിക്കാം.തിരുവനന്തപുരത്ത്  കെൽട്രോൺ  നോളേജ് സെന്ററിൽ  ഡേറ്റ അനാലിറ്റിക് കോഴ്സുകൾ ലഭ്യമാണ്.