students

കോളേജ് വിദ്യാർഥികൾക്ക്  സ്കോളർഷിപ്പിന് അപേക്ഷിക്കാം

Newsdesk | Monday, October 8, 2018 10:45 AM IST

കോളേജ് വിദ്യാർഥികൾക്ക്  സ്കോളർഷിപ്പിന് അപേക്ഷിക്കാം

കോളേജ് വിദ്യാർഥികൾക്കായുള്ള  ആസ്പയർ സ്കോളർഷിപ്പിന് അപേക്ഷിക്കാം.കോളേജ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന്  ഓൺലൈനായി 31 വരെ അപേക്ഷിക്കാം. സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ സർക്കാർ/എയ്ഡഡ് ആർട്‌സ് ആൻഡ്‌ സയൻസ് കോളേജുകളിലോ യൂണിവേഴ്‌സിറ്റി പഠനവിഭാഗങ്ങളിലോ എയ്ഡഡ് കോഴ്‌സുകൾക്ക് പഠിക്കുന്ന രണ്ടാംവർഷ ബിരുദാനന്തരബിരുദ വിദ്യാർഥികൾ എം.ഫിൽ, പിഎച്ച്.ഡി. വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം.
 ഹ്രസ്വകാല പ്രോജക്ട്/ഇന്റേൺഷിപ്പുകൾ  സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഉയർന്ന നിലവാരമുള്ള ഗവേഷണസ്ഥാപനങ്ങളിൽ ചെയ്യാനും  അവസരം ലഭിക്കും.

പി.ജി.-ഒരുമാസം, എം.ഫിൽ.-രണ്ടുമാസം, പിഎച്ച്.ഡി.- നാലുമാസം എന്നിങ്ങനെയാണ് സ്കോളർഷിപ്പ് നൽകുക. 

 അപേക്ഷകൾ  http://www.dcescholarship.kerala.gov.in -ൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9446780308, 0471-2306580