students

പെൺകുട്ടികൾക്കും സൈനിക സ്കൂളുകളിൽ പ്രവേശനം  നേടാം 

Newsdesk | Monday, October 29, 2018 2:27 PM IST

പെൺകുട്ടികൾക്കും സൈനിക സ്കൂളുകളിൽ പ്രവേശനം  നേടാം 

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ സൈനിക സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കുമെന്നു പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് രാംറാവു ഭാംമ്രേ. എല്ലാ സൈനിക സ്‌കൂളിലും അതിനായി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.ഇത്തിനു കഴിഞ്ഞാൽ  2019-ല്‍ തന്നെ പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യസുരക്ഷയ്ക്കായി വനിതകളെയും സജ്ജരാക്കുന്നതിന്റെ തുടക്കമാണിത്. ഈ വര്‍ഷം ലഖ്‌നൗവിലെ സൈനിക സ്‌കൂളിലെ ഒമ്പതാം ക്ലാസില്‍ 15 പെണ്‍കുട്ടികള്‍ക്കും മിസോറമിലെ സൈനിക സ്‌കൂളിലെ ആറാം ക്ലാസില്‍ ആറു പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിയിരുന്നു.
 
കഴക്കൂട്ടം സൈനിക സ്‌കൂളിൽ  ആൺകുട്ടികൾക്ക്  2019-20 വര്‍ഷത്തെ ആറ്, ഒന്‍പത് ക്ളാസുകളിലെ അഖിലേന്ത്യ പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകൾ www.sainikschooladmission.in എന്ന സൈറ്റിൽ ഓൺലൈനായി നവംബർ  26 വരെ സമർപ്പിക്കാം.