students

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം

Gayathri | Thursday, December 29, 2016 12:35 PM IST

ദേശിയ ആരോഗ്യ ദൗത്യവും ക്വിസ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ആരോഗ്യതാരകം ക്വിസ് മത്സരം 2017 ജനുവരി 13 ന് നടത്തും. ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ പരിഹാരങ്ങളെക്കുറിച്ചും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കാന്‍ വേണ്ടി എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം 6000 രൂപയും രണ്ടാം സമ്മാനം 4000 രൂപയും മുന്നാം സമ്മാനം 2000 രൂപയുമാണ്. കൂടാതെ നാല്, അഞ്ച്, ആറ് സ്ഥാനം ലഭിക്കുന്നവര്‍ക്ക് 1000 രുപ വീതവും 20 പേര്‍ക്ക് 2000 രൂപയുടെ സമ്മാനവുമുണ്ട്. താത്പര്യമുളള വിദ്യാര്‍ത്ഥികള്‍ക്ക്www.disha1056.com എന്ന വെബ്‌സൈറ്റില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫോം ലഭിക്കും. പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോം [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണം. ജനുവരി ഏഴിന് ഉച്ചയ്ക്ക് രണ്ടിന് രജിസ്‌ട്രേഷന്‍ അവസാനിക്കും. ഫോണ്‍-0471-2321288,9946105774. പി.എന്‍.എക്‌സ്.5016/16