students

‘ഒറ്റപ്പെണ്‍കുട്ടി’ സ്‌കോളര്‍ഷിപ്പ് ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം 

Newsdesk | Sunday, October 7, 2018 11:31 AM IST

‘ഒറ്റപ്പെണ്‍കുട്ടി’ സ്‌കോളര്‍ഷിപ്പ് ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം 

 'ഒറ്റപ്പെണ്‍കുട്ടി' സ്‌കോളര്‍ഷിപ്പിന്റെ തിയതി ഒക്ടോബര്‍ 15 വരെ നീട്ടി.പ്ലസ് ടു വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ് . 2017 ല്‍ പത്താംതരം പാസായവര്‍ക്കാണ് അവസരം.അപേക്ഷക രക്ഷിതാക്കളുടെ ഏക പെൺകുട്ടി ആയിരിക്കണം. 

യോഗ്യതകൾ  

  •   അപേക്ഷകര്‍ 2017- ലെ പത്താംക്ലാസ് പരീക്ഷയില്‍  60 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ 6.2 ക്യുമുലേറ്റീവ് ഗ്രേഡ് പോയന്റ് ആവറേജ് (CGPA) വാങ്ങി പതിനൊന്നാം ക്ലാസില്‍ പഠിക്കുന്നവരാവണം.
  • അധ്യയനവര്‍ഷം സ്‌കൂളില്‍ ബാധകമായ ട്യൂഷന്‍ ഫീസ് മാസം 1,500 രൂപ കവിയരുത്.
  • പന്ത്രണ്ടാം ക്ലാസിലും ഈ സ്‌കൂളില്‍ പഠിക്കണം.
  • അടുത്ത രണ്ടുവര്‍ഷം ഫീസിലെ വര്‍ധന ഇപ്പോഴുള്ളതിന്റെ 10 ശതമാനത്തില്‍ കൂടരുത്.
  • മാസം 500 രൂപയാണ് സ്‌കോളര്‍ഷിപ്പ്. പരമാവധി രണ്ടു വര്‍ഷത്തേക്കാണ് നല്‍കുക. 
  • പതിനൊന്നാം ക്ലാസിലെ പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് വാങ്ങി സ്ഥാനക്കയറ്റം നേടിയാലേ തുടര്‍ന്നും സ്‌കോളര്‍ഷിപ്പ് കിട്ടൂ.
  • കോഴ്സ് പൂര്‍ത്തിയാക്കും മുമ്പ് ഉപേക്ഷിക്കുകയോ പഠിച്ചുകൊണ്ടിരിക്കുന്ന സ്‌കൂള്‍/കോഴ്സ് മാറ്റുകയോ ചെയ്താല്‍ ബോര്‍ഡിന്റെ അനുമതിക്കു വിധേയമായി മാത്രമേ സ്‌കോളര്‍ഷിപ്പ് തുടര്‍ന്ന് ലഭിക്കൂ.

അപേക്ഷിക്കേണ്ട രീതി 

  •  http://www.cbse.nic.in/newsite/scholar.html എന്ന വൈബ്‌സൈറ്റില്‍ 'guidelines and application forms/apply online എന്ന ലിങ്ക് വഴി ഓണ്‍ലൈനായി നല്‍കാം. 
  • മാര്‍ഗനിര്‍ദേശങ്ങളും അപേക്ഷയ്ക്കുള്ള ലിങ്കും 'Apply online' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  • പത്താം ക്ലാസ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ റോള്‍ നമ്പര്‍, സര്‍ട്ടിഫിക്കറ്റ് നമ്പര്‍ എന്നിവ നല്‍കി സൈറ്റിലേക്കു കടക്കാം.
  • തുടര്‍ന്ന് വരുന്ന ഫോമില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുക.
  • Guideline/instruction ലിങ്കിലുള്ള രേഖയില്‍ ലഭിക്കുന്ന 'undertaking' പൂരിപ്പിക്കുക. അതില്‍ അപേക്ഷകയുടെ ഫോട്ടോ ഒട്ടിച്ച് സ്‌കൂള്‍ മേധാവി സാക്ഷ്യപ്പെടുത്തണം.
  • ഇതേ ലിങ്കില്‍ ലഭിക്കുന്ന മാതൃകയിലുള്ള അഫിഡവിറ്റ് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്/SDM/എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ്/ നോട്ടറി എന്നവരിലൊരാളെകൊണ്ട് സാക്ഷ്യപ്പെടുത്തിവാങ്ങണം.
  • അണ്ടര്‍ടേക്കിങ്, അഫിഡവിറ്റ് എന്നിവ സ്‌കാന്‍ ചെയ്ത് ഒരു എം.ബി. വലിപ്പത്തില്‍ കവിയാത്ത തരത്തില്‍ JPG ഫയലുകളാക്കി ഡോക്യുമെന്റ് ലിങ്ക് വഴി അപ്ലോഡ് ചെയ്യണം.
  • തുടര്‍ന്ന് കണ്‍ഫര്‍മേഷന്‍ പേജ് ലിങ്കില്‍ കയറി പ്രിന്റ് ഔട്ട് എടുക്കണം. പേജില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം പൂരിപ്പിച്ചു വാങ്ങണം.

പൂര്‍ത്തിയാക്കിയ കണ്‍ഫര്‍മേഷന്‍ പേജ്, 'Scholarship unit, CBSE, shiksha kendra 2, Community centre, Delhi 110092 എന്ന വിലാസത്തില്‍ അയക്കണം.

2016-ല്‍ ലഭിച്ച സ്‌കോളര്‍ഷിപ്പ് പുതുക്കാനും 15 വരെ പുതുക്കാം. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലില്‍നിന്ന് സാക്ഷ്യപ്പെടുത്തി വാങ്ങണം. പതിനൊന്നാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് ഷീറ്റിന്റെയും ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ് ബുക്ക്/ ചെക്ക് ലീഫിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പൂരിപ്പിച്ച പ്രിന്റ് ഔട്ട്, 'Assistant secretary (Scholarship) CBSE, Shiksha Kendra 2, Community centre, Preetvihar, Delhi 110092 എന്ന വിലാസത്തിലേക്ക് അയച്ചുകൊടുക്കണം. കവറിനു പുറത്ത്‌  Application for CBSE Merit Scholarship for SGC,Xf-2 (Renewal) എന്ന് രേഖപ്പെടുത്തിയിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.cbse.nic.in/newsite/scholar.html