students

മൊബൈലിൽ തത്സമയ സിനിമാ നിർമാണ മത്സരം 

Newsdesk | Saturday, October 20, 2018 10:59 AM IST

ഹൈദരബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്‌മെന്റ് ആൻഡ് പഞ്ചായത്തീരാജിൽ (എൻ.ഐ.ആർ.ഡി.)  സിനിമ മൊബൈലിൽ തൽസമയം നിർമിക്കാനുള്ള മത്സരത്തിൽ പങ്കെടുക്കാം. ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ രണ്ടു മുതൽ മൂന്നു മിനിട്ടു വരെ ദൈർഘ്യമുള്ള സിനിമ മൊബൈലിൽ തൽസമയം നിർമ്മിക്കാനാണ് വിദ്യാർഥികൾക്ക് അവസരം. ഹൈദരബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്‌മെന്റ് ആൻഡ് പഞ്ചായത്തീരാജിൽ (എൻ.ഐ.ആർ.ഡി.) നവംബർ 19-നാണ് മത്സരം.
നവംബർ 19-നും 20-നുമായി നടക്കുന്ന ഗ്രാമവികസന വിഷയങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ദേശീയ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായാണ് മത്സരം. പങ്കെടുക്കാൻ ഒക്ടോബർ 31-നകം nird.org.in  -ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
ഫിലിം ഫെസ്റ്റിവലിൽ സിനിമ/ ഡോക്യുമെന്ററികളുടെ മത്സരവും പ്രദർശനവും ഉണ്ടാകും. അമെച്ചർ/ പ്രൊഫഷണൽ, സിനിമാ/ ഡോക്യുമെന്ററി നിർമാതാക്കൾക്ക് ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്കും സ്‌ക്രീനിങ്ങിനും എൻട്രി നൽകാം. പരമാവധി ദൈർഘ്യം 15 മിനിട്ട്. ഇംഗ്ലീഷിലോ ഹിന്ദിയിലോ അല്ലാത്ത എൻട്രികൾക്ക് ഇംഗ്ലീഷ് സബ്‌ടൈറ്റിൽ ഉണ്ടാവണം. കഴിഞ്ഞ മൂന്നുവർഷത്തിനകം നിർമിച്ചതായിരിക്കണം. ഓരോ വിഭാഗത്തിലെയും മികച്ച എൻട്രിക്ക്‌ കാഷ് അവാർഡും മൊമെന്റോയും  ഉണ്ടാകും. പ്രവേശന ഫീസില്ല. കൂടുതൽ വിവരങ്ങൾക്കായി  സൈറ്റ് സന്ദർശിക്കുക.