students

മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലെ  നാലാം അലോട്ട്മെന്റ്  15-ന്

Newsdesk | Wednesday, October 10, 2018 11:16 AM IST

മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലെ  നാലാം അലോട്ട്മെന്റ്  15-ന്

എം.ബി.ബി.എസ്./ബി.ഡി.എസ്. ഒഴികെയുള്ള മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലെ നാലാംഘട്ട അലോട്ട്മെന്റ് 15-ന് പ്രസിദ്ധീകരിക്കും. ഓപ്ഷന്‍ രജിസ്ട്രേഷന്‍, ഹയര്‍ ഓപ്ഷനുകളുടെ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കല്‍ എന്നിവയ്ക്കുള്ള സമയം 10-ാം തീയതി മുതല്‍ 14-ന് വൈകീട്ട് അഞ്ചുവരെ ലഭിക്കും. അലോട്ട്മെന്റിലേക്ക് പരിഗണിക്കാന്‍ നിര്‍ബന്ധമായും ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം.
വിദ്യാര്‍ഥികള്‍ക്ക് കോളേജുകളില്‍ പ്രവേശനം നേടാന്‍ 16 മുതല്‍ 20-ന് വൈകീട്ട് അഞ്ചുമണിവരെ സമയം നല്‍കും. ആയുര്‍വേദം (ബി.എ.എം.എസ്.), ഹോമിയോപ്പതി (ബി.എച്ച്.എം.എസ്.) എന്നീ മെഡിക്കല്‍ കോഴ്സുകളിലേക്കും അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി എന്നീ അനുബന്ധ കോഴ്സുകളിലെ നിലവിലുള്ള സീറ്റുകളിലേക്കും സിദ്ധ (ബി.എസ്.എം.എസ്.) കോഴ്സില്‍ പുതുതായി ഉള്‍പ്പെടുത്തിയ ഒരു കോളേജിലേക്കുമാണ് അലോട്ട്മെന്റ് നടത്തുക.
കൂടുതൽ വിവരങ്ങള്‍ക്ക്: https://cee.kerala.gov.in/