students

എംബിഎ പ്രവേശന പരീക്ഷയ്ക്കായി  കെ മാറ്റ് അപേക്ഷിക്കാം 

Newsdesk | Thursday, November 1, 2018 3:59 PM IST

തിരുവനന്തപുരം:  കെ മാറ്റ് കേരള പ്രവേശനപരീക്ഷ ഫെബ്രുവരി 17-ന് നടത്തും. കേരളത്തിലെ സർവകലാശാലകളിലേക്കും കോളേജുകളിലേക്കും എം.ബി.എ. പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് കെ മാറ്റ്. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ്‌ ടെക്‌നോളജി (കുസാറ്റ്)യുടെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് പരീക്ഷ.

അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. ജനറൽ വിഭാഗത്തിന് 1000 രൂപയും എസ്.സി./ എസ്.ടി. വിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷാഫീസ്.
കേരളത്തിലെ വിവിധ കേന്ദ്രങ്ങൾക്കുപുറമേ ലക്ഷദ്വീപ്, ബെംഗളൂരു, മംഗളൂരു, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രമുണ്ട്.

അപേക്ഷ നവംബർ രണ്ടുമുതൽ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി ജനുവരി 31 വൈകുന്നേരം അഞ്ച് മണി. അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും http://kmatkerala.in സന്ദർശിക്കുക.