students

 ലൈഫ് സയന്‍സസ് ഗവേഷണ ഫെലോഷിപ്പിന് 31 വരെ അപേക്ഷിക്കാം

Newsdesk | Thursday, October 11, 2018 11:17 AM IST

കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ലൈഫ് സയന്‍സസ് ഗവേഷണ ഫെലോഷിപ്പിന് ഈ മാസം 31വരെ  അപേക്ഷിക്കാം. 2016, 2017, 2018 വര്‍ഷങ്ങളില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകളില്‍നിന്ന്  എം.എസ്സി./എം.ടെക്. വിഷയങ്ങളില്‍ 70 ശതമാനമോ അതില്‍ക്കൂടുതലോ മാര്‍ക്കുനേടിയവര്‍ക്ക് അപേക്ഷിക്കാം.മാത്തമാറ്റിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, എന്‍വയോണ്‍മെന്റല്‍  സയന്‍സസ്, എന്‍ജിനീയറിങ് സയന്‍സസ്, എര്‍ത്ത് അറ്റ്മോസ്‌ഫെറിക്  ഓഷ്യന്‍ ആന്‍ഡ് പ്ലാനറ്ററി സയന്‍സസ് എന്നീ വിഷയങ്ങളിലാണ് ഫെലോഷിപ്പുകള്‍

ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ  പകര്‍പ്പുകള്‍ നവംബര്‍ ഏഴിനുമുമ്പ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ്, ശാസ്ത്രഭവന്‍, പട്ടം, തിരുവനന്തപുരം- 695004 എന്ന വിലാസത്തില്‍ ലഭിക്കണം. പരീക്ഷാതീയതി ഡിസംബര്‍ രണ്ട്.കൂടുതൽ  വിവരങ്ങള്‍ക്ക്: http://www.kscste.kerala.gov.in.