students

കെ.ജി.റ്റി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധികരിച്ചു

Gayathri | Saturday, December 31, 2016 12:45 PM IST

ജനുവരിയില്‍ നടക്കുന്ന കെ.ജി.റ്റി പരീക്ഷയ്ക്കുളള വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജനുവരി മൂന്നിന് രാവിലെ 10 മണി മുതല്‍ ജനുവരി എട്ട് അഞ്ച് മണിവരെ അപേക്ഷ സമര്‍പ്പിക്കണം. ഹാര്‍ഡ് കോപ്പി പരീക്ഷാഭവനില്‍ ജനുവരി 12 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് എത്തിക്കണം. പേര്, പരീക്ഷ എഴുതുന്ന വിഷയം മുതലായവ തെറ്റായി ഉള്‍പ്പെടുത്തുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്ന് പരീക്ഷാ ഭവന്‍ സെക്രട്ടറി അറിയിച്ചു. പി.എന്‍.എക്‌സ്.5051/16