students

ശാസ്‌ത്രോത്സവത്തിന് ലോഗോ ക്ഷണിച്ചു 

Newsdesk | Sunday, October 7, 2018 12:17 PM IST

ശാസ്‌ത്രോത്സവത്തിന് ലോഗോ ക്ഷണിച്ചു 

തിരുവനന്തപുരം:കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിനുവേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ അദ്ധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവർക്കു ലോഗോ അയച്ചു നൽകാം.ലോഗോകൾ ഒക്ടോബർ 25-ന് അഞ്ചുമണിക്ക് മുമ്പായി ലഭിക്കണം.2018 നവംബര്‍ 24, 25 തീയതികളില്‍ കണ്ണൂരിലാണ് ശാസ്‌ത്രോത്സവം നടക്കുന്നത്.

ലോഗോ അയക്കേണ്ട വിലാസം: ജിമ്മി കെ. ജോസ്, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം-695 014.