students

500 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫെലോഷിപ് നൽകുമെന്ന് ബ്രിട്ടീഷ് കൗൺസിൽ 

Newsdesk | Monday, October 8, 2018 12:43 PM IST

500 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫെലോഷിപ് നൽകുമെന്ന് ബ്രിട്ടീഷ് കൗൺസിൽ 

ഇറ്റാനഗര്‍ (അരുണാചല്‍ പ്രദേശ്):  500 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം ഫെലോഷിപ്പ് നല്‍കുമെന്ന് ബ്രിട്ടീഷ് കൗണ്‍സില്‍ ഇന്ത്യ ഡയറക്ടര്‍ അലന്‍ ഗമേല്‍ ഒബെ പറഞ്ഞു. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള അക്കാദമിക് എക്‌സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഫെലോഷിപ് നൽകുന്നത്.
 യു.കെ.യിലെ 44 സര്‍വകലാശാലകളില്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. അടുത്ത കാലത്തായി ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥി വിസയില്‍ ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ 105 വനിതകള്‍ ബ്രിട്ടീഷ് കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പ് നേടി യു.കെ.യില്‍ പഠിക്കുന്നുണ്ട്.