students

ബ്ലോക് ചെയിൻ പരിശീലനത്തിന് എഞ്ചിനീയറിംഗ് ഡിപ്ലോമ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

Newsdesk | Thursday, October 11, 2018 10:42 AM IST

ബ്ലോക് ചെയിൻ പരിശീലനത്തിന് എഞ്ചിനീയറിംഗ് ഡിപ്ലോമ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:നൂതന സാങ്കേതികവിദ്യയായ ബ്ലോക് ചെയിന്റെ  പരിശീലനപദ്ധതിയുടെ രണ്ടാം ബാച്ചിലേക്ക് അപേക്ഷകൾ  ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ്‌ ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍(കെ-ഡിസ്‌ക്) ആണ് എന്‍ജിനീയറിങ് ഡിപ്ലോമ-ഡിഗ്രി നേടിയവര്‍ക്കും പഠിക്കുന്നവര്‍ക്കുമായി പരീശീലനം നൽകുന്നത്.
 
 ഫുള്‍-സ്റ്റാക് ഫൗണ്ടേഷന്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റും, ഇന്റര്‍മീഡിയറ്റ് തലത്തില്‍ ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യാ സര്‍ട്ടിഫിക്കറ്റുമായി  രണ്ടു ഭാഗമായുള്ള സര്‍ട്ടിഫിക്കേഷനാണുള്ളത്. 

ഫുള്‍സ്റ്റാക്കിന് 124 മണിക്കൂറാണ് ദൈര്‍ഘ്യം. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഐ.സി.ടി അക്കാദമിയാണ് പരിശീലനം നല്‍കുന്നത്. ഐ.ഐ.ഐ.ടി.എം.കെയിലെ ഗവേഷണ വികസന വിഭാഗമായ കേരള ബ്ലോക്ചെയിന്‍ അക്കാദമിയാണിത് വികസിപ്പിച്ച് പരിശീലിപ്പിക്കുന്നത്.

 ലോജിക്കല്‍ റീസണിങ്ങ്, ന്യൂമറിക്കല്‍ എബിലിറ്റി, കംപ്യൂട്ടര്‍ സയന്‍സ് ബേസിക്‌സ് എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന പ്രവേശനപ്പരീക്ഷയിലൂടെയാണ് തെരെഞ്ഞെടുപ്പ്. ഐ.ടി.യിലെ ഫുള്‍സ്റ്റാക് മേഖലയില്‍ ജോലിചെയ്യുന്നവരെ പ്രവേശനപ്പരീക്ഷയില്‍നിന്നും തുടര്‍ന്നുള്ള പരിശീലനത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. അടുത്ത പ്രവേശനപ്പരീക്ഷ 27-ന് നടത്തും. ഫോണ്‍: 0471 2700813, 8078102119. വെബ്‌സൈറ്റ് https://abcd.kdisc.kerala.gov.in