students

 ഇതരസംസ്ഥാനക്കാരെയും  എൽ.എൽ.ബി പ്രവേശനത്തിൽ ഉൾക്കൊള്ളിക്കും; സർക്കാർ  

Newsdesk | Thursday, October 11, 2018 11:39 AM IST

 ഇതരസംസ്ഥാനക്കാരെയും  എൽ.എൽ.ബി പ്രവേശനത്തിൽ ഉൾക്കൊള്ളിക്കും; സർക്കാർ  

കൊച്ചി:തൃശ്ശൂര്‍ ചെമ്പുക്കാവിലെ ഗജേന്ദ്രസിങ് രാജ് പുരോഹിതും മറ്റും സമര്‍പ്പിച്ച ഹർജിയെ തുടർന്ന്  എല്‍എല്‍.ബി. പ്രവേശത്തിന്   ഇതര സംസ്ഥാനക്കാരെയും പരിഗണിക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍.അടുത്ത അധ്യയനവര്‍ഷം  മുതലാകും പരിഗണിക്കുന്നതെന്ന് സർക്കാർ  ഹൈക്കോടതിയില്‍ വിശദമാക്കി. 

2018-19 അധ്യയനവര്‍ഷത്തെ  അഞ്ചുകൊല്ലത്തെയും മൂന്നുകൊല്ലത്തെയും എല്‍എല്‍.ബി. കോഴ്‌സിന് പ്രവേശം നിഷേധിക്കുന്ന പ്രോസ്‌പെക്ടസ് വ്യവസ്ഥയെയാണ് ഹര്‍ജിക്കാര്‍ ചോദ്യംചെയ്തത്.

ഇക്കൊല്ലത്തെ പ്രവേശനടപടി പൂര്‍ത്തിയാകാറായെന്നും അടുത്തവര്‍ഷം കേരളത്തിന് പുറത്തുള്ളവരെ പൂര്‍ണമായി ഒഴിവാക്കില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. അക്കാര്യം രേഖപ്പെടുത്തിയ കോടതി, ഹര്‍ജി തീര്‍പ്പാക്കിയിട്ടുണ്ട്.