read

മികച്ച ഹിന്ദി പിഎച്ച്.ഡി പ്രബന്ധത്തിനു പുരസ്ക്കാരം

Newsdesk | Wednesday, October 17, 2018 4:50 PM IST

കേരള ഹിന്ദി സാഹിത്യ അക്കാദമി 'ഡോ. എന്‍. ചന്ദ്രശേഖരന്‍ നായര്‍ ഹിന്ദി ശോധ് പുരസ്‌കാര്‍' നു അപേക്ഷിക്കാം. 2015, 16, 17 വര്‍ഷങ്ങളില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് ഡോക്ടറേറ്റ് ബിരുദം ലഭിച്ച മികച്ച ഹിന്ദി പിഎച്ച്.ഡി. ഗവേഷണ പ്രബന്ധത്തിനാണു പുരസ്ക്കാരം.
50,000 രൂപയും സ്തുതിഫലകവുമാണ് പുരസ്‌കാരം. നവംബര്‍ 15-നകം അപേക്ഷയും ഗവേഷണ പ്രബന്ധത്തിന്റെ ഒരു കോപ്പിയും കേരള ഹിന്ദി സാഹിത്യ അക്കാദമി, ലക്ഷ്മി നഗര്‍, പട്ടം പി.ഒ, തിരുവനന്തപുരം-695004 എന്ന വിലാസത്തില്‍ ലഭിക്കണം.