notifications

യുജിസി നെറ്റ് പരീക്ഷയുടെ ഉത്തര സൂചിക ഡിസംബര്‍ 31നുള്ളില്‍ പ്രസിദ്ധീകരിക്കും

Newsdesk | Thursday, December 27, 2018 5:07 PM IST

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ യുജിസി പരീക്ഷയുടെ ഉത്തരസൂചിക ഡിസംബര്‍ 31 നകം പ്രസിദ്ധീകരിക്കും. ഡിസംബര്‍ 18 മുതല്‍ 22 വരെയായിരുന്നു യുജിസി നെറ്റ് പരീക്ഷ. ജനുവരി 10 നായിരിക്കും ഫലം പ്രസിദ്ധീകരിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് എന്‍.ടി.എ യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോജിന്‍ ചെയ്താല്‍ ഉത്തര സൂചിക കാണാം.

എന്‍ടിഎയ്ക്ക് നടത്തിപ്പ് ചുമതല കൈമാറിയതിനു ശേഷമുള്ള ആദ്യ നെറ്റ് പരീക്ഷയായിരുന്നു ഇത്തവണത്തേത്. ഓണ്‍ലൈനായിരുന്നു ഇത്തവണത്തെ പരീക്ഷ. 9.56 ലക്ഷം പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്.