notifications

ആയുര്‍വേദ പിജി/യുജി സ്‌പോട്ട് അഡ്മിഷന്‍ ഇന്റര്‍വ്യൂ ഇന്ന് തിരുവനന്തപുരം സര്‍ക്കാര്‍ ആയൂര്‍വേദ കോളേജില്‍

Gayathri | Thursday, December 15, 2016 12:58 PM IST

സര്‍ക്കാര്‍/സ്വാശ്രയ ആയുര്‍വേദ കോളേജുകളില്‍ ഒഴിവുളള ബി.എ.എം.എസ്. സീറ്റുകളിലേയക്കും (കോടതിയുടെ അന്തിമതീര്‍പ്പിന് വിധേയമായി), സ്വാശ്രയ ആയൂര്‍വേദ കോളേജുകളിലെ ഒഴിവുളള പി.ജി. സര്‍ക്കാര്‍ സീറ്റുകളിലേക്കും തത്സമയ പ്രവേശനത്തിനുളള അഭിമുഖം ഇന്ന് (ഡിസംബര്‍ 15) ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആഡിറ്റോറിയത്തില്‍ നടത്തും. പ്രവേശന പരീക്ഷാ കമ്മീഷണറുടെ (ആയുര്‍വേദം) റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. അഭിമുഖ സമയത്ത് പ്രോസ്‌പെക്ടസ് പ്രകാരമുളള രേഖകള്‍ ഹാജരാക്കണം. കാറ്റഗറി തിരിച്ചുളള ലിസ്റ്റ് 14/12/2016 ന് രാത്രി ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഫോണ്‍ നമ്പര്‍ 0471 2339307. പി.എന്‍.എക്‌സ്.4791/16