notifications

 മീന്‍സ്-കം-മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം 

Newsdesk | Saturday, October 20, 2018 11:14 AM IST

 മീന്‍സ്-കം-മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം 

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നാഷണല്‍ മീന്‍സ് -കം - മെറിറ്റ് സ്‌കോളര്‍ഷിപ്പിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 31-ന് മുന്‍പ് നല്‍കണം. നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴിയാണ് ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ടത്. 2017 നവംബറില്‍ എസ്.സി.ഇ.ആര്‍.ടി. നടത്തിയ യോഗ്യതാ പരീക്ഷ വിജയിച്ചവരും ഇപ്പോള്‍ 9-ാം ക്ലാസില്‍ പഠിക്കുന്നവരുമായ കുട്ടികള്‍ക്ക് മാത്രമാണ് അര്‍ഹത. വിശദവിവരങ്ങള്‍ക്ക്: http://www.education.kerala.gov.in, ഫോണ്‍: 0471-2328438, 2580583, 9496304015.