notifications

കെ-മാറ്റ് കേരള 2019: ജനുവരി 31വരെ അപേക്ഷിക്കാം

Newsdesk | Tuesday, December 18, 2018 4:45 PM IST

കെ-മാറ്റ് കേരള 2019: ജനുവരി 31വരെ അപേക്ഷിക്കാം

എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്റ് കേരള, 2019 ഫെബ്രുവരി 17ന് കുസാറ്റിന്റെ ആഭിമുഖ്യത്തിലും പ്രവേശനമേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും  നടത്തി. ഓൺലൈൻ അപേക്ഷ 2019 ജനുവരി 31ന് വൈകുന്നേരം അഞ്ച് മണി വരെ നൽകാം.

അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും  kmatkerala.in  എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.  

സംശയനിവാരണങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും പ്രവേശന മേൽനോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസിലെ 0471-2335133, 8547255133 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.