സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലെ 2016-17 വര്‍ഷത്തെ ബി.ഫാം.(ലാറ്ററല്‍ എന്‍ട്രി) കോഴ്‌സ് പ്രവേശനത്തിന് ഒഴിവുളള ഏതാനും സീറ്റുകളിലേക്കുളള കേന്ദ്രീകൃത അലോട്ട്‌മെന്റ് ഡിസംബര്‍ 21 ന് എല്‍.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ രാവിലെ 10 മണിക്ക് നടത്തും. എല്‍.ബി.എസ്സ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലുളള അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. സ്വാശ്രയ കോളേജില്‍ നിന്നും മറ്റൊരു സ്വാശ്രയ കോളേജിലേയ്ക്ക് മാറ്റം അനുവദിക്കില്ല. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ അന്നുതന്നെ നിര്‍ദ്ദിഷ്ട ഫീസ് അടച്ച് അതത് കോളേജുകളില്‍ ഡിസംബര്‍ 23 നകം പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 2560360,361,362,363,364,365. പി.എന്‍.എക്‌സ്.4880/16