notifications

പെണ്‍കുട്ടികള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും സ്‌കോളര്‍ഷിപ്പ് 

Newsdesk | Tuesday, October 23, 2018 11:22 AM IST

അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എ.ഐ.സി.ടി.ഇ.) സാങ്കേതിക വിദ്യാഭ്യാസം നടത്തുന്ന പെണ്‍കുട്ടികള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും സ്‌കോളര്‍ഷിപ്പ് നൽകുന്നു. പെണ്‍കുട്ടികള്‍ക്ക് പ്രഗതി, ഭിന്നശേഷിക്കാര്‍ക്ക് സാക്ഷ്യം എന്നീ  സ്‌കോളര്‍ഷിപ്പുകലാണ് നൽകുന്നത്. 2018-19-ല്‍ ആദ്യവര്‍ഷ ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
കുറഞ്ഞത് 40 ശതമാനം വൈകല്യമുള്ളവര്‍ക്ക്  സാക്ഷ്യം പദ്ധതിയിലേക്ക് അപേക്ഷിക്കാം. കുടുംബ വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയരുത്. കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ കേന്ദ്രീകൃത അലോട്ട്മെന്റ് വഴി പ്രവേശനം നേടണം. യോഗ്യതാ പരീക്ഷയിലെ മികവ് പരിഗണിച്ചാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. സ്‌കോളര്‍ഷിപ്പായി ട്യൂഷന്‍ ഫീസിനത്തിലേക്ക് 30,000 രൂപയോ, യഥാര്‍ഥ തുകയോ ഏതാണോ കുറവ് അത് കിട്ടും. കൂടാതെ പ്രതിമാസം 2000 രൂപ നിരക്കില്‍ വര്‍ഷംതോറും 10 മാസത്തേക്ക് സഹായം ലഭിക്കും.
ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്കായി:  http://www.aicte-pragati-saksham-gov.in