notifications

ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകളിലേക്ക് പ്രവേശനം

Gayathri | Saturday, December 24, 2016 11:05 AM IST

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ തിരുവനന്തപുരം റീജിയണല്‍ സെന്ററില്‍ പി.ജി.ഡി.സി.എ (പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) ഒരു വര്‍ഷം, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ), ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി & ഒ.എ) - ഒരു വര്‍ഷം എന്നീ റഗുലര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്ലസ് ടൂ, എസ്.എസ്.എല്‍.സി എന്നിവയാണ് യഥാക്രമം യോഗ്യത. അപേക്ഷാഫോറം, പ്രോസ്‌പെക്ടസ് എന്നിവ അന്‍പത് രൂപയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്ത് പുതുപ്പള്ളി ലെയിനിലുള്ള ഐ.എച്ച്.ആര്‍.ഡി റീജിയണല്‍ സെന്ററില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0471 - 2550612. എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്ക് ഗവണ്‍മെന്റ് നിശ്ചയിച്ച ഫീസ് സൗജന്യം ലഭിക്കും. പി.എന്‍.എക്‌സ്.4936/16