2017 ലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത് മികച്ച പ്രകടനം നടത്തിയ എന്‍.സി.സി കേഡറ്റുകള്‍ക്ക് മെഡലും, ട്രോഫികളും, സ്‌കോളര്‍ഷിപ്പുകളും ഫെബ്രുവരി 15ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍. സി. രവീന്ദ്രനാഥ് സമ്മാനിക്കും. വൈകിട്ട് നാലിന് പാങ്ങോട് കരിയപ്പ ഓഡിറ്റോറിയത്തിലാണ് പരിപാടി. 2016 ല്‍ മികച്ച പ്രകടനം നടത്തിയ എന്‍.സി.സി ഗ്രൂപ്പ് ഹെഡ് ക്വാര്‍ട്ടേഴ്‌സിന് വിദ്യാഭ്യാസ മന്ത്രിയുടെ ബാനറും സമ്മാനിക്കും. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ആര്‍.എസ്. മാലവെ, കേഡറ്റുകള്‍, രക്ഷിതാക്കള്‍, ഉയര്‍ന്ന സേന ഓഫീസര്‍മാരും പങ്കെടുക്കും