malayalam

എല്‍.എല്‍.ബി സ്‌പോട്ട് അഡ്മിഷന്‍

Webdesk | Monday, November 28, 2016 4:06 PM IST

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ ത്രിവത്സര, പഞ്ചവത്സര എല്‍.എല്‍.ബി കോഴ്‌സിന് ഒഴിവുളള സീറ്റുകളിലേക്ക് നവംബര്‍ 30 ന് രാവിലെ പതിനൊന്നിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. 2016 ലെ റാങ്ക് ലിസ്റ്റില്‍ പേരുളള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്പര്യമുളളവര്‍ അഡ്മിറ്റ് കാര്‍ഡും പ്രോസ്‌പെക്ടസില്‍ പറഞ്ഞ എല്ലാ അസല്‍ രേഖകളുമായി അന്നേ ദിവസം കോളേജില്‍ ഹാജരാകണം. രേഖകള്‍ ഹാജരാക്കുന്നതിന് സമയം അനുവദിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ അപ്പോള്‍ തന്നെ ഫീസടച്ച് അഡ്മിഷന്‍ നേടണം