malayalam

എച്ച്.ഡി.സി ആന്റ് ബി.എം. കോഴ്‌സ് : അപേക്ഷ ക്ഷണിച്ചു

Gayathri | Saturday, May 20, 2017 2:17 PM IST

എച്ച്.ഡി.സി ആന്റ് ബി.എം. കോഴ്‌സ് : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ 2017 ആഗസ്റ്റില്‍ ആരംഭിക്കുന്ന ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം താഴെപ്പറയുന്ന സഹകരണ പരിശീലന കോളേജുകളില്‍ ലഭിക്കും. സഹകരണ പരിശീലന കോളേജ് കുറവന്‍കോണം, കവടിയാര്‍ പി.ഒ, തിരുവനന്തപുരം (ഫോണ്‍ : 0471 - 2436689), കൊട്ടാരക്കര, അവണൂര്‍ പി.ഒ (0474 - 2454787), ദീപിക ജംഗ്ഷന്‍, ചേര്‍ത്തല (0478 - 2813070), എന്‍.എസ്.എസ്. കരയോഗ മന്ദിരം, ആറന്മുള (0468 - 2278140), തിരുനക്കര, കോട്ടയം (0481 - 2582852), മീനച്ചല്‍ കോംപ്ലക്‌സ്, മാര്‍ക്കറ്റ് ജംഗ്ഷന്‍, പാല (0482 - 2213107), നോര്‍ത്ത് പറവൂര്‍, എറണാകുളം (0484 - 2447866), അയ്യന്തോള്‍, തൃശൂര്‍ (0487 - 2389402), വിക്ടോറിയ കോളേജ് റോഡ്, പാലക്കാട് (0491 - 2522946), തിരൂര്‍ സഹകരണ ഭവന്‍, മാവുംകുന്ന്, തിരൂര്‍, മലപ്പുറം (0494 - 2423929), തളി, കോഴിക്കോട് (0495 - 2306460), മണ്ണയാട്, തലശേരി (0490 - 2354065), കോട്ടാച്ചേരി കോ-ഓപ്പറേറ്റീവ് ബാങ്ക് ബില്‍ഡിംഗ്, കോട്ടാച്ചേരി, കാഞ്ഞങ്ങാട് (0467 - 2217330) എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷാഫോറം നൂറ് രൂപയ്ക്ക് നേരിട്ടും മണിയോര്‍ഡര്‍ മുഖേന നൂറ്റി മുപ്പത് രൂപയ്ക്കും പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് അന്‍പത് രൂപയ്ക്കും മണിയോര്‍ഡര്‍ മുഖേന എണ്‍പത് രൂപയ്ക്കും അതത് സഹകരണ പരിശീലന കോളേജ് പ്രിന്‍സിപ്പാള്‍മാരില്‍ നിന്നും ലഭിക്കും. മണിയോര്‍ഡര്‍ ജൂണ്‍ 23 വരെ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്ക് ജൂണ്‍ 30 വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണമെന്ന് അഡീഷണല്‍ രജിസ്ട്രാര്‍-സെക്രട്ടറി അറിയിച്ചു.