malayalam

ഗ്യാന - 2017 ടാലന്റ് ഹണ്ട്

Webdesk | Saturday, January 6, 2018 9:08 PM IST

ഹയര്‍ സെക്കന്‍ഡറി തലത്തിലെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനായി വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ ഗ്യാന 2017 ടാലന്റ് ഹണ്ട് സംഘടിപ്പിച്ചു. പ്രൊജക്ട് ഐഡിയ കോണ്ടസ്റ്റ്, ടെക് ക്വിസ്, വര്‍ക്ക്‌ഷോപ്‌സ്, ടെക്‌നിക്കല്‍ മല്‍സരങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് ടാലന്റ് ഹണ്ട് സംഘടിപ്പിച്ചത്. 

ഇതോടനുബന്ധിച്ച് വിദഗ്ധര്‍ നയിച്ച ക്ലാസുകളും സംഘടിപ്പിച്ചു. ആത്മ എബിലിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍, ബ്രഹ്മനായകം മഹാദേവന്‍, ഡോ. കെ ആര്‍. കൈമള്‍, പ്രൊഫ കോശി മാമ്മന്‍, പ്രൊഫ എ.കെ സദാശിവന്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 500 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.