malayalam

വൈകല്യപഠന ഗവേഷണത്തിന് ധനസഹായം

Gayathri | Monday, February 20, 2017 3:37 PM IST

എല്‍.ബി.എസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ് പൂജപ്പുര, ഗവേഷണതത്പരരായ കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജ്/മെഡിക്കല്‍ കോളേജ്/പോളിടെക്‌നിക്/ഇതര സര്‍ക്കാര്‍ കോളേജ്/എയിഡഡ് കോളേജ് അധ്യാപകരില്‍ നിന്ന് വൈകല്യപഠനത്തില്‍ ഗവേഷണ ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വൈകല്യങ്ങളുളള ഗവേഷണതത്പരരായ നിശ്ചിത യോഗ്യതയുളള വ്യക്തികള്‍ക്കും സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജ്/ മെഡിക്കല്‍ കോളേജ്/ ഇതര സര്‍ക്കാര്‍ കോളേജ് മുഖേന ധനസഹായത്തിന് അപേക്ഷിക്കാം. കേരളത്തിലെ എന്‍ജിനീയറിംഗ് കോളേജ്/ മെഡിക്കല്‍ കോളേജ്/ഇതര സരക്കാര്‍ കോളേജ്/എയിഡഡ് കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുന്ന പി.ജി/ബി.ടെക്/പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥികള്‍ക്കും ഇതേ വിഷയത്തില്‍ പ്രോജക്ട് ചെയ്യുന്നതിനുവേണ്ട ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷകള്‍ മാര്‍ച്ച് ആറിനു മുമ്പ് ഡയറക്ടര്‍ ഇന്‍- ചാര്‍ജ്ജ്, സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങളും, അപേക്ഷാ ഫോറവും www.cdskerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 - 2345627.