malayalam

നിർധന എംബിബിസ് വിദ്യാർഥികളെ സഹായിക്കാൻ സർക്കാർ കൊണ്ട് വന്ന പദ്ധതി വിവാദത്തിലേക്ക്

Webdesk | Wednesday, June 27, 2018 10:02 PM IST

നിർധന വിദ്യാർഥികൾക്ക് മെഡിക്കൽ പഠനം സാധ്യമാക്കാൻ സർക്കാർ ആവിഷ്കരിച്ച ഫീസിളവ് പദ്ധതിക്കെതിരെ സ്വാശ്രയ മാനേജ്മെന്റുകൾ കോടതിയെ സമീപിച്ചു. സർക്കാർ പദ്ധതി പ്രകാരം സ്വാശ്രയ കോളജുകളിൽ പഠിക്കുന്ന എൻആർഐ വിദ്യാർഥികളിൽ നിന്ന് 20  ലക്ഷം രൂപ വാങ്ങും. അതിൽ 15 ലക്ഷം മാനേജ്മെന്റിനും 5 ലക്ഷം സർക്കാർ ഫണ്ടിലേക്കുമാണ് പോകുന്നത്.

ബിപിഎൽ സർട്ടിഫിക്കറ്റിനു പുറമേ സർക്കാർ പരമാർശിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നവർക്കാണ് ഫീസിളവ് കിട്ടാൻ യോഗ്യത ഉള്ളത്. ഇങ്ങനെ എത്തുന്നവർ പ്രവേശന സമയത്തു തന്നെ ഫീസടച്ച് അഡ്മിഷൻ എടുക്കേണ്ടതാണ്.

എന്നാൽ അധിക ഫീസ് ചുമത്തിയ സർക്കാർ നടപടിയ്ക് എതിരെ മാനേജ്മെന്റുകളും എൻആർഐ വിദ്യാർത്ഥികളും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ സർക്കാരിന് അനുകൂലമായ വിധി ഉണ്ടായില്ലെങ്കിൽ പദ്ധതിയുടെ ഭാവി അവതാളത്തിൽ ആകുമെന്നത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിൽ ആക്കും.