malayalam

വായനവാരാഘോഷ സമാപനവും കലാസാഹിത്യവേദി ഉദ്ഘാടനവും

Sulphikar S | Tuesday, June 26, 2018 6:03 PM IST

മലയാഴപ്പുഴ ജെഎംപി ഹൈസ്കൂളില്‍ വായനവാരാഘോഷ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടന്നു. ജില്ലാ എസ്എസ്എ ബ്ലോക്ക് പ്രൊജക്ട് ഓഫീസര്‍ കെ.എന്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇ-വായനയുടെ കാലത്ത് വായനയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു. കുട്ടികള്‍ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനം ഹയര്‍സെക്കണ്ടറി അധ്യാപകനും സിനിമ സഹസംവിധായകനുമായ അനൂപ് നിര്‍വഹിച്ചു. കുട്ടികളുടെ വഞ്ചിപ്പാട്ടും നാടന്‍ പാട്ടുകളും അവതരിപ്പിച്ചു. പിടിഎ പ്രസിഡന്‍റ് ദിലീപ് കുമാര്‍, ഹെഡ്മിസ്ട്രസ് ജെസി കെ ജോണ്‍, വന്ദന ടി, അബ്ദുള്‍ ഗഫൂര്‍, വിശാല്‍, രജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.