malayalam

സിബിഎസ്ഇ സര്‍ട്ടിഫിക്കറ്റുകളിലെ തിരുത്ത് സമയപരിധി 5 വര്‍ഷമാക്കി

webdesk | Monday, November 13, 2017 4:54 PM IST

സിബിഎസ്ഇ സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തുവരുത്താനുള്ള സമയപരിധി അഞ്ചുവര്‍ഷമാക്കി. വിദ്യാര്‍ഥിയുടെ പേര്, ജനനത്തീയതി, മാതാവിന്റെയും പിതാവിന്റെയും പേരുകള്‍ എന്നിവയില്‍ തെറ്റുണ്ടെങ്കില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ തിരുത്താന്‍ അനുവദിക്കും. ഇതുവരെ ഒരുവര്‍ഷമായിരുന്നു ഇതിനുള്ള സമയം. തിരുത്തലുകള്‍ വരുത്താനുള്ള കാലപരിധി ഒരു വര്‍ഷമാക്കിയത് 2015ലാണ്. അതിനു മുമ്പ് എപ്പോള്‍ വേണമെങ്കിലും ഇതിനു കഴിയുമായിരുന്നു. പേരും വയസ്സും തിരുത്താന്‍ ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.