malayalam

സി-മെറ്റില്‍ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് പ്രവേശനം

Gayathri | Friday, June 16, 2017 12:48 AM IST

സി-മെറ്റില്‍ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് പ്രവേശനം

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജി (സി-മെറ്റ്)യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃപ്പൂണിത്തുറ (എറണാകുളം ജില്ല, 0484-2780688), മുണ്ടൂര്‍ (പാലക്കാട് ജില്ല, 0491-2833011), മാങ്ങാട്ടുപ്പറമ്പ (കണ്ണൂര്‍ ജില്ല, 0497-2781499) എന്നീ നഴ്‌സിംഗ് കോളേജുകളില്‍ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് മാനേജ്‌മെന്റ് സീറ്റുകളില്‍ 2017-18 അധ്യയന വര്‍ഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും സി-മെറ്റ് വെബ്‌സൈറ്റിലും (www.simet.in) സി-മെറ്റ് ഡയറക്ടറേറ്റിലും (ഫോണ്‍: 0471-2743090) എല്ലാ സി-മെറ്റ് നഴ്‌സിംഗ് കോളേജുകളിലും 500 രൂപയ്ക്ക് നേരിട്ട് ലഭിക്കും. സി-മെറ്റ് വെബ്‌സൈറ്റില്‍ നിന്നു ലഭിക്കുന്ന ചെലാന്‍ പൂരിപ്പിച്ച് ഏതെങ്കിലും എസ്.ബി.ഐ. ശാഖയില്‍ 500 രൂപ അടച്ചതിന്റെ രസീത് (അപേക്ഷകന്റെ കോപ്പി), സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക്‌ലിസ്റ്റുകള്‍ എന്നിവയുടെ പകര്‍പ്പ് സഹിതം ഡയറക്ടര്‍, സി-മെറ്റ്, പള്ളിമുക്ക്, പേട്ട പി.ഒ., തിരുവനന്തപുരം-695024 എന്ന വിലാസത്തിലോ സി-മെറ്റ് നഴ്‌സിംഗ് കോളേജുകളിലോ ജൂണ്‍ 29നകം അപേക്ഷ നല്‍കണം. അമ്പതു ശതമാനം മെറിറ്റ് സീറ്റുകളില്‍ എല്‍.ബി.എസ് സെന്റര്‍ മുഖേനയാണ് പ്രവേശനം.