malayalam

എം.ടെക് പ്രവേശനം: 12 വരെ അപേക്ഷിക്കാം

Gayathri | Thursday, June 8, 2017 12:43 PM IST

കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇ.ആര്‍.ആന്‍ഡ്.സി.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എം.ടെകിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 12നകം അപേക്ഷിക്കണം. ഇലക്ട്രോണിക്‌സില്‍ വി.എല്‍.എസ്.ഐ ആന്‍ഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടര്‍ സയന്‍സില്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നീ വിഷയങ്ങളിലാണ് എം.ടെക് കോഴ്‌സ്. സ്ഥാപനത്തിലെ മികച്ച നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിഡാക്കിലെ പ്രോജെക്ടുകളില്‍ പ്രവര്‍ത്തിക്കാനും പഠന ശേഷം രണ്ടു വര്‍ഷം വരെ സ്‌റ്റൈപന്റോടുകൂടി ഇന്റേണ്‍ഷിപ്പിനും അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ erdciit.ac.in ല്‍ ലഭിക്കും. ഫോണ്‍: 0471 2723333, 250, 295.