malayalam

ഐക്കോണ്‍സില്‍ ബി.എ.എസ്.എല്‍.പി കോഴ്‌സിന് അപേക്ഷിക്കാം

Gayathri | Thursday, June 8, 2017 12:38 PM IST

ഷൊര്‍ണൂര്‍ കവളപ്പാറയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കേറ്റീവ് ആന്റ് കോഗ്നറ്റീവ് ന്യൂറോ സയന്‍സസില്‍ (ഐക്കോണ്‍സ്) 2017-18 അധ്യയന വര്‍ഷത്തേക്ക് ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗേ്വജ് പത്തോളജി (ബി.എ.എസ്.എല്‍.പി) നാല് വര്‍ഷ ബിരുദ കോഴ്‌സിനുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫീസ് ആയിരം രൂപ. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15. വിശദവിവരങ്ങള്‍ക്ക് ഡയറക്ടര്‍, ഐക്കോണ്‍സ്, കവളപ്പാറ, ഷൊര്‍ണൂര്‍ - 679 523, പാലക്കാട് ജില്ല എന്ന വിലാസത്തിലോ 0466 - 2223038 എന്ന നമ്പറിലോ ബന്ധപ്പെടാം. വെബ്‌സൈറ്റ് : www.iccons.co.in.