കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) അടൂര്‍ (04734 - 224076), ധനുവച്ചപുരം (0471 - 2234376), കുണ്ടറ (0474 - 2580866), മാവേലിക്കര (0479 - 2304494), കാര്‍ത്തികപ്പള്ളി (0479 - 2485370) കലഞ്ഞൂര്‍ (04734 - 272320), പെരിശേരി (0479 - 2456499) അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2017-18 അധ്യയനവര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളില്‍ അനുവദിക്കപ്പെട്ട അന്‍പത് ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in-ല്‍ ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന ഇരുനൂറ് രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് നൂറ് രൂപ) അപേക്ഷ ബന്ധപ്പെട്ട കോളേജുകളില്‍ ലഭിക്കണം. നേരിട്ടും തുക അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ അതത് കോളേജുകളില്‍ ലഭിക്കും.